Connect with us

Kerala

മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല, ആരോപണങ്ങള്‍ക്ക് മറുപടിയാണ് വേണ്ടത്: വി ഡി സതീശന്‍

ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്നത്

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് എടുക്കുകയല്ല വേണ്ടത് മറുപടി നല്‍കുകയാണ് വേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി . മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായിട്ടല്ലേ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ മുഖ്യമന്ത്രി എന്തിനാണ് സംരക്ഷിക്കുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.

ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂര്‍ പൂരം കലക്കിയത്. പൂരം കലക്കി സഹായിച്ചതിന് പ്രത്യുപകാരമായി മാസപ്പടി കേസിലെ വീണക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മരവിപ്പിച്ചുവെന്നും സതീശന്‍ ആരോപിച്ചു.

പത്ത് ദിവസമായി ഒരു ഇടത് എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് ശരിയോ തെറ്റോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് മുഖ്യമന്ത്രി നല്‍കുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Latest