pak politics
ഇംറാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചില്ല; പാര്‍ലിമെന്റില്‍ തമ്പടിച്ച് പ്രതിപക്ഷം
അവിശ്വാസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട്.
ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കാനുള്ള പ്രതിപക്ഷ നീക്കം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അനുമതി നിഷേധിക്കുകയായിരുന്നു. അവിശ്വാസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ നിലപാട്.
അതേസമയം, പ്രതിപക്ഷം ദേശീയ അസംബ്ലിയില്‍ കുത്തിയിരിപ്പ് നടത്തുമെന്ന് പി പി പി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു. നിയമലംഘനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ശിപാര്‍ശ ചെയ്തതും അനിശ്ചിതത്വം വര്‍ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ശിപാര്‍ശ വന്ന സ്ഥിതിക്ക് പാര്‍ലിമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, ഈ നീക്കം എന്ത് വില നല്‍കിയും പ്രതിപക്ഷം തടയാനാണ് സാധ്യത. മാത്രമല്ല, സൈന്യത്തിന്റെ നിലപാടും നിര്‍ണായകമാണ്.