National
അവിശ്വാസ പ്രമേയം കള്ളങ്ങള്‍ കുത്തിനിറച്ചത്, ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം: അമിത് ഷാ
അഴിമതിയും കുടുംബവാഴ്ചയും ഇന്ത്യ വിടണം. ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ട്.

ന്യൂഡല്‍ഹി | മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളങ്ങള്‍ കുത്തിനിറച്ചതാണ് അവിശ്വാസ പ്രമേയമെന്ന് ലോക്‌സഭയില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഉയര്‍ത്തുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളല്ല. അഴിമതിയും കുടുംബവാഴ്ചയും ഇന്ത്യ വിടണം.
പ്രധാന മന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാന മന്ത്രിയാണ് മോദി. ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
---- facebook comment plugin here -----