Kerala
കടബാധ്യതയോ സമ്പാദ്യമോ ഇല്ല: ആനാവൂര്‍ നാഗപ്പന്‍
ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു

തിരുവനന്തപുരം | സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയില്‍ നിന്ന് ഒഴിഞ്ഞ ആനാവൂര്‍ നാഗപ്പന്‍ തന്റെ രാഷ്ട്രീയ ജീവിതം വ്യക്തമാക്കി രംഗത്ത്.
ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലെ പാര്‍ട്ടിയുടെ നേട്ടങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും വിശദമാക്കിയാണു സുദീര്‍ഘമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് ്അംഗമായതിനെ തുടര്‍ന്നാണു മുതിര്‍ന്ന നേതാവായ ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
വര്‍ക്കല മണ്ഡലത്തിലെ ജനപ്രതിനിധിയായ വി. ജോയിയാണ് പുതിയ ജില്ലാ സെക്രട്ടറി. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് വിജയവും തിരുവനന്തപുരം നഗരസഭയിലെ വിജയവും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് വിജയവും എല്ലാം വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സാമ്പത്തികമായ ഒരു കടബാധ്യതയും തനിക്ക് ഇല്ലെന്നും ഒരു രൂപയുടെ സമ്പാദ്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു രൂപയുടെ ബാങ്ക് നിക്ഷേപവും ഇല്ല. നീണ്ട 56 വര്‍ഷക്കാലത്തെ പാര്‍ട്ടി ജീവിതത്തില്‍ ഒരുപാട് സംതൃപ്തിയും അതിലേറെ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം വിശദമാക്കുന്നു.