Connect with us

Kerala

ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; ഡോക്ടർമാരുടെ സമരം തുടരും

വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച തുടരും.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് സംസ്ഥാനത്തെ സർക്കാർ മെഡി.കോളജുകളിൽ പി ജി ഡോക്ടർമാരുടെ സമരം തുടരും. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തതയില്ലെന്നും രേഖാമൂലം മറുപടി ലഭിക്കണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച തുടരും.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജോലി ഭാരം കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം പതിനഞ്ചാം ദിവസത്തിലെത്തിയതിനിടെയായിരുന്നു മന്ത്രിയുമായുള്ള ചര്‍ച്ച. പി ജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.

കേരള മെഡിക്കല്‍ പി ജി അസോസിയേഷനുമായി ഇന്നലെ ആരോഗ്യ മന്ത്രി നടത്തിയ ചര്‍ച്ചയും വിഫലമായിരുന്നു. മന്ത്രിയുള്‍പ്പെടുന്ന ഉന്നതതല സംഘം സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് ഇന്നലത്തെ യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സ്‌റ്റൈപ്പന്‍ഡ് വര്‍ധന, കൂടുതല്‍ നോണ്‍ റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, ശമ്പള പരിഷ്‌കരണം നടപ്പാക്കല്‍ എന്നീ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.

 

Latest