Connect with us

Health

ആപ്പിൾ കൂടെയുള്ളപ്പോൾ ഡോക്ടർ വേണ്ട; നോക്കാം ഗുണങ്ങൾ

ഉയർന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

Published

|

Last Updated

പ്പിൾ കൂടെയുള്ളപ്പോൾ ഡോക്ടർ വേണ്ട എന്നാണല്ലോ ഇംഗ്ലീഷ് പഴമൊഴി. ഇപ്പോഴാണെങ്കിൽ ആപ്പിളിന്റെ സീസണും ആണ്. 150, 180 രൂപ മുതൽ നല്ലയിനം ആപ്പിളുകൾ കിട്ടും. ആരോഗ്യപരമായ ഗുണങ്ങൾ ചെയ്യുന്ന പോഷക സമ്പുഷ്ടമായ പഴം കൂടിയാണ് ആപ്പിൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നത് വരെ ആപ്പിൾ യഥാർത്ഥത്തിൽ ഒരു ബഹുമുഖ പ്രതിഭയാണ്.എന്തൊക്കെയാണ് ആപ്പിളിന്റെ ഗുണങ്ങൾ എന്ന് നോക്കാം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

  • ആപ്പിളിൽ വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.അണുബാധകളെ ചെറുക്കാനും മറ്റു രോഗങ്ങളിൽ നിന്നും മാറ്റി നിർത്താനും  സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

  • ആപ്പിളിൽ ഫൈബറും പോളിഫെനോളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറക്കാനും ഹൃദ്യോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആപ്പിൾ ചേർക്കുന്നത് ഹൃദയ ആരോഗ്യത്തെ മികച്ച രീതിയിലാക്കുന്നു.

ദഹനത്തെ സഹായിക്കുന്നു

  • ഉയർന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യും. ആപ്പിൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

ഭാരം നിയന്ത്രിക്കും

  • ആപ്പിളിൽ കലോറി കുറവാണെങ്കിലും നാരുകൾ കൂടുതലായതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ വയർ ഒരുപാടുനേരം നിറച്ചുനിർത്തും. നിങ്ങൾക്ക് വിശപ്പ് തോന്നാത്തത് കൊണ്ട് തന്നെ നിങ്ങളുടെ ഭാരം കൂടാനും സാധ്യത കുറവാണ്.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

  • ആപ്പിളിലെ ആന്റി ഓക്സിഡന്റുകൾ മസ്തിഷ്കകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ബുദ്ധിശക്തി കുറയാനുള്ള സാധ്യതകളെ തടയാനും സഹായിക്കും.

ഇതുകൂടാതെ ടൈപ്പ് ടു പ്രമേഹത്തിനെതിരെയും മറ്റു രോഗങ്ങൾക്ക് എതിരെയും പോരാടാനുള്ള കരുത്തും ആപ്പിളിലുണ്ട്. അപ്പോൾ എങ്ങനെയാ ആപ്പിളിനെ കൂടെ കൂട്ടി ഡോക്ടറെ അകറ്റിനിർത്തുകയല്ലേ…

Latest