Uae
വര്‍ക്ക് ബണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിന് രേഖകള്‍ ആവശ്യമില്ല
ഉപഭോക്താക്കള്‍ക്കുള്ള പുതിയ സേവന അപ്‌ഗ്രേഡ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
ദുബൈ | യു എ ഇയില്‍ ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം മൂന്ന് മിനുട്ടില്‍ നിന്ന് 45 സെക്കന്‍ഡാക്കി കുറച്ചു. ഇതിന് രേഖകള്‍ ഒന്നും ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോമിന്റെ രണ്ടാം ഘട്ടത്തിന്റെ സമാരംഭത്തെ തുടര്‍ന്നാണ് തൊഴിലാളി സേവനങ്ങളില്‍ റദ്ദാക്കല്‍ പ്രക്രിയ സുഗമമാക്കിയത്.
ഉപഭോക്താക്കള്‍ക്കുള്ള പുതിയ സേവന അപ്‌ഗ്രേഡ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ഇന്നലെ പ്രഖ്യാപിച്ചു. എല്ലാ റദ്ദാക്കലുകളും ഒരു ഏകീകൃത ബണ്ടിലിലേക്ക് സംയോജിപ്പിച്ചിട്ടുണ്ട്. പ്രശ്‌നരഹിതമായ നടപടിക്രമങ്ങളുടെ അനുഭവം നല്‍കുന്നതിനാണിത്.
ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്ഫോമില്‍ നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഫെഡറല്‍ അധികാരികളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ദുബൈയില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും പ്രാബല്യത്തിലാണ്. വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം ആറുലക്ഷം കമ്പനികളും ഏഴ് ദശലക്ഷത്തിലധികം തൊഴിലാളികളും ഉള്‍പ്പെടുന്നു.