National
ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ വേണ്ട, ബാലറ്റിലേക്ക് മടങ്ങണം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ബിജെപി വിജയം നേടുന്നത് തെറ്റായ വഴിയിലൂടെയെന്നും ഖാര്‍ഗെ

അഹമ്മദാബാദ്| ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുന്നുവെന്നും ബിജെപി വിജയം നേടുന്നത് തെറ്റായ വഴികളിലൂടെയാണെന്നും ഖാര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചു. കള്ളങ്ങള്‍ ഒരുദിവസം പൊളിയും. പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
എഐസിസിയുടെ 84മത് സമ്മേളനത്തിനാണ് ഇന്ന് ഗുജറാത്തില്‍ തുടക്കമായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസികള്‍ ശാക്തീകരിക്കുന്നതില്‍ ചര്‍ച്ച ഇന്ന് നടക്കും. വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, വിദേശനയം തുടങ്ങിയവയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം സമ്മേളനത്തില്‍ ഇന്ന് പാസാക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ ഇന്നലെ എഐസിസിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. 1994 മുതല്‍ അധികാരത്തില്‍നിന്നും പുറത്തുനില്‍ക്കുന്ന ഗുജറാത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പ്രമേയവും പ്രവര്‍ത്തന സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഔന്നത്യം ഉയര്‍ത്തിക്കാട്ടുന്ന പ്രത്യേക പ്രമേയവും അവതരിപ്പിച്ചു.