Connect with us

National

മനീഷ് സിസോദിയക്കെതിരെ തെളിവില്ല, കെട്ടിച്ചമച്ച കഥകള്‍ മാത്രം: എഎപിയുടെ രാഘവ് ചദ്ദ

ബിജെപി എഎപിയെ ഭയക്കുന്നെന്നും പ്രതികാര രാഷ്ട്രീയം തുടങ്ങിയെന്നും അദ്ദേഹം

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കെട്ടിച്ചമച്ച കഥകള്‍ മാത്രമേ പറയാനുള്ളൂവെന്ന് മുതിര്‍ന്ന എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.

മനീഷ് സിസോദിയയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി കോടതി മനീഷ് സിസോദിയയുടെ കസ്റ്റഡി ഇന്ന് അഞ്ച് ദിവസത്തേക്ക് നീട്ടി. ഏഴ് ദിവസത്തെ റിമാന്‍ഡില്‍ മനീഷ് സിസോദിയയെ 15 മണിക്കൂര്‍ മാത്രമാണ് ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സിബിഐയുടെയും ഇഡിയുടെയും പക്കല്‍ സിസോദിയയ്ക്കെതിരെ തെളിവുകളില്ലെന്നും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഫലമായി ജയിലില്‍ കഴിയുകയാണെന്നും ഛദ്ദ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി എഎപിയെ ഭയക്കുന്നെന്നും പ്രതികാര രാഷ്ട്രീയം തുടങ്ങിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Latest