Connect with us

Kerala

ലഹരിപ്പാര്‍ട്ടി കേസില്‍ ശ്രീനാഥിനും പ്രയാഗക്കുമെതിരെ തെളിവില്ല; ആവശ്യമെങ്കിലെ വീണ്ടും വിളിച്ചുവരുത്തുവെന്നും സിറ്റി പോലീസ് കമ്മിഷണര്‍

പാര്‍ട്ടിയില്‍ മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല

Published

|

Last Updated

കൊച്ചി |  കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരി പാര്‍ട്ടി കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കേസില്‍, ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടിയില്‍ മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ താരമായ രാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 34ഓളം മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസ് സംഘങ്ങള്‍ ഡല്‍ഹിയിലും ബംഗളുരുവിലും അന്വേഷണം നടത്തുന്നുണ്ട്. മോഷണത്തിന് പിന്നിലുള്ള ഗ്യാങ് ആരാണെന്നത് സ്ഥിരികരിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.എആര്‍എം സിനിമയുടെ വ്യാജ പതിപ്പിനായുള്ള ചിത്രീകരണം മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതും കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നു. സംഘത്തിലെ മൂന്നാമനെ ഉടന്‍ പിടികൂടും. എആര്‍എം വ്യാജ പതിപ്പ് ചിത്രീകരിച്ചത് കേരളത്തിലെ തിയേറ്ററില്‍ നിന്നല്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest