Connect with us

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസില്‍ വിശ്വാസമില്ല; ഗവര്‍ണറെ കണ്ടത് ഹൈക്കോടതിയില്‍ സഹായം അഭ്യര്‍ഥിച്ച്: പി വി അന്‍വര്‍ എംഎല്‍എ

സ്പീക്കര്‍ കവല ചട്ടമ്പിയുടെ പണിയെടുക്കുകയാണെന്നും അദ്ദേഹം പിആര്‍ ഏജന്‍സിയെപ്പോലെ സര്‍ക്കാരിനെ തുണക്കുന്നുവെന്നും പി വി അന്‍വര്‍

Published

|

Last Updated

തിരുവനന്തപുരം |  സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസില്‍ വിശ്വാസമില്ലെന്നു പി വി അന്‍വര്‍ എംഎല്‍എ. എസ് ഐ ടി അന്വേഷണം സത്യസന്ധമല്ലെന്നും ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഹൈക്കോടതിയില്‍ കേസ് എത്തിയാല്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ഗവര്‍ണറെ കണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പോലും മൊഴിയെടുത്തില്ലെന്നും അന്‍വര്‍ പറഞ്ഞു

ഡിജിപി സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത. .എഡിജിപിയെ മാറ്റിയത് പൂരം കലക്കലില്‍പ്പെട്ടതുകൊണ്ടാണ്. നിയമസഭിയില്‍ സഭയില്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല. സ്വതന്ത്ര ബ്ലോക്ക് ആവശ്യപ്പെട്ടതു പ്രാകരം അനുവദിച്ചുവെന്നും അന്‍വര്‍ വ്യക്തമായി. സഭയില്‍ പോകുന്നത് ചുവന്ന തോര്‍ത്തിട്ട്. സ്പീക്കര്‍ കവല ചട്ടമ്പിയുടെ പണിയെടുക്കുകയാണെന്നും അദ്ദേഹം പിആര്‍ ഏജന്‍സിയെപ്പോലെ സര്‍ക്കാരിനെ തുണക്കുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.