CRITICISE MODI
500, 2000 നോട്ടുകളില്‍ ഗാന്ധിജി വേണ്ട, മോദി മതി- കോണ്‍ഗ്രസ് എം എല്‍ എ
ഗാന്ധിജി പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ച വ്യക്തിയാണ്: അഴിമതിക്കായി ഉപയോഗിക്കുന്നത് 500, 2000 രൂപ നോട്ടുകള്‍
ജയ്പുര്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ ഭരത് സിംഗ്. രാജ്യത്തെ 500 രൂപയുടേയും 2000 രൂപയുടേയും കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന് ഭരത് സിംഗ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
500, 2000 രൂപയുടെ നോട്ടുകള്‍ അഴിമതിക്കായി ഉപയോഗിക്കുന്നതാണ്. അതിനാല്‍ ഗാന്ധിജിയുടെ ചിത്രം പിന്‍വലിക്കണം. ഗാന്ധിജി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ അധികം ഉപയോഗിക്കുന്ന 5, 10, 50, 100,200 എന്നീ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ പടം നിലനിര്‍ത്തുകയും 500, 2000 നോട്ടുകളില്‍ ഗാന്ധിജിയുടെ പടത്തിന് പകരം മോദിയുടെ പടം വെക്കുകയും വേണം.
500, 2000 രൂപ നോട്ടുകള്‍ അഴിമതിക്കും കൈക്കൂലിക്കും ഉപയോഗിക്കുന്നു. ഇതേ കറന്‍സികള്‍ മദ്യശാലകളിലും ഉപയോഗിക്കുന്നു. അത് ഗാന്ധിജിയോട് കാണിക്കുന്ന ആദരവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.