Connect with us

National

റിപ്പോ നിരക്കില്‍ വര്‍ധനയില്ല: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

മൂന്ന് ദിവസം നീണ്ടുനിന്ന മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി| റിപ്പോ നിരക്കില്‍ വര്‍ധനയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് ദിവസം നീണ്ടുനിന്ന മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് തീരുമാനം. മുന്‍കാല നിരക്ക് വര്‍ധനയുടെ നടപടി ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

പലിശ നിരക്ക് ഉയര്‍ത്താതെ ആര്‍ബിഐ നിരക്ക് വര്‍ധന താല്‍ക്കാലികമായി നിര്‍ത്തുമ്പോള്‍ രാജ്യത്തെ വായ്പകര്‍ക്ക് വലിയ ആശ്വാസമാകുകയാണ്. 2023 ഫെബ്രുവരിയില്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, ആര്‍ബിഐ തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

 

 

 

 

Latest