kodiyeri against league
ലീഗ് എന്ത് നിലപാട് എടുത്താലും ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോകില്ല: കോടിയേരി
അണികളില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ലീഗ് നേതാക്കളുടെ ശ്രമം; ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍
കണ്ണൂര്‍ | മുസ്ലിം ലീഗ് എന്ത് നിലപാട് എടുത്താലും ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗ് നേതാക്കള്‍ അണികള്‍ക്കിടയില്‍ പരിഭ്രന്തി സൃഷ്ടിക്കുന്നു. ഇത് വളരെ അപകടകരാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് ലീഗ് പിന്തിരിയണം. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങളാണ്. ലീഗിന്റെ നിലപാടുകള്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ലീഗ് തകരുകയാണ്. ലീഗ് എല്‍ ഡി എഫിലേക്ക് വരണമെന്ന ഒരു ചിന്തയും തങ്ങള്‍ക്കില്ലെന്നും കേരളത്തിലെ എല്‍ ഡി എഫ് ഭദ്രമാണെന്നും പിണറായി പറഞ്ഞു. വഖ്ഫ് വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാടിനൊപ്പം നിന്ന് ചര്‍ച്ച ചെയ്യണം. മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് തടയാനുള്ള നിയമം കൊണ്ടുവരേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രവര്‍ത്തിക്കുന്നത് മതത്തിന്റെ പേരിലാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.