Connect with us

National

ഇന്ത്യയില്‍ ഒരു മാധ്യമവും അവശേഷിക്കില്ല: മമത ബാനര്‍ജി

രാഷ്ട്രീയ പകപോക്കലോടെയാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ഇതിനകം തന്നെ അവരുടെ നിയന്ത്രണത്തിലാണെന്നും മമ്മത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത| ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ നടന്ന ആദായനികുതി സര്‍വേ ദൗര്‍ഭാഗ്യകരമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ പകപോക്കലോടെയാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ഇതിനകം തന്നെ അവരുടെ നിയന്ത്രണത്തിലാണെന്നും മമ്മത ബാനര്‍ജി പറഞ്ഞു.

ബി ജെ പിയെ ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തിയ മുഖ്യമന്ത്രി, ബി.ജെ.പി ഹിറ്റ്‌ലറിനേക്കാള്‍ സ്വേച്ഛാധിപതിയാണെന്നും ജുഡീഷ്യറി പിടിച്ചെടുക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇന്ത്യയില്‍ ഒരു മാധ്യമവും അവശേഷിക്കില്ലെന്നും ബിബിസി ഓഫീസുകളിലെ റെയ്ഡിനെ ഓർമിപ്പിച്ച് മമത ബാനര്‍ജി പറഞ്ഞു.

അതേസമയം, ആദായ നികുതി അധികാരികള്‍ നിലവില്‍ ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലുണ്ടെന്നും ഞങ്ങള്‍ പൂര്‍ണ്ണമായും അവരുമായി സഹകരിക്കുന്നുണ്ടെന്നും ബിബിസി ന്യൂസ് അറിയിച്ചു.

 

Latest