ആവശ്യത്തിനു മരുന്നും പരിചരണവും ലഭിക്കാതെ അഫ്ഗാനിസ്ഥാനില്‍ കുട്ടികളുടെ മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി ആശുപത്രികള്‍ സഞ്ചരിച്ചു ബി ബി സി സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് കരളലിയിക്കുന്നതാണ്.
യൂണിസെഫിന്റെ കണക്കനുസരിച് ദിവസവും 167 കുട്ടികളാണ് രോഗം മൂലവും മതിയായ ചികിത്സ ലഭിക്കാത്തത് മൂലവും അഫ്ഗാനിസ്ഥാനില്‍ മരിച്ചുവീഴുന്നത്. ശരിയായ കണക്കുകള്‍ ഇതിലും കൂടുതല്‍ വരും.
രോഗികളായ കുട്ടികള്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് ഓക്‌സിജനില്ല ഉള്ള ഓക്‌സിജന്‍ പകരാന്‍ കുട്ടികള്‍ക്കു പാകമായ മാസ്‌കും ഇല്ല. മക്കളുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പാടു പെടുകയാണ് അമ്മമാര്‍. അത്യാവശ്യത്തിനുള്ള വെന്റിലേറ്റര്‍ സൗകര്യം പോലും ആശുപത്രികളിലില്ല.
വീഡിയോ കാണാം
---- facebook comment plugin here -----