uefa champions league
മെസി- റൊണാള്‍ഡോ പോരാട്ടമില്ല; ആദ്യത്തെ നറുക്കെടുപ്പില്‍ തെറ്റുപറ്റിയെന്ന് യുവേഫ
വൈകീട്ട് നടന്ന റൗണ്ട് 16 മത്സരക്രമത്തിനുള്ള നറുക്കെടുപ്പില്‍ പി എസ് ജിക്കതിരെ മാഞ്ചസ്റ്റര്‍ പോരാട്ടമെന്ന് വന്നതോടെ ആരാധകര്‍ ആവേശത്തിലായി
ലണ്ടന്‍ | ഫുട്‌ബോള്‍ പ്രേമികളെ കൊതിപ്പിച്ച് കടന്ന് കളഞ്ഞ് യുവേഫ. ചാമ്പ്യന്‍സ് ലീഗ് മത്സരക്രമത്തിനുള്ള നറുക്കെടുപ്പിനിടയിലാണ് നാടകീയ രംഗങ്ങളും പ്രഖ്യാപനവും അരങ്ങേറിയത്. വൈകീട്ട് നടന്ന റൗണ്ട് 16 മത്സരക്രമത്തിനുള്ള നറുക്കെടുപ്പില്‍ പി എസ് ജിക്കതിരെ മാഞ്ചസ്റ്റര്‍ പോരാട്ടമെന്ന് വന്നതോടെ ആരാധകര്‍ ആവേശത്തിലായി. മെസി- റൊണാള്‍ഡോ പോരാട്ടം കാണാം എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ താരങ്ങളില്‍ രണ്ടില്‍ ഒരാളെ ഉണ്ടാവൂ എന്ന നില വന്നതോടെ കളി ചര്‍ച്ചകള്‍ക്ക് ഊര്‍ജ്ജം വിര്‍ധിച്ചു. എന്നാല്‍, പിന്നീട് ഇത് ഒരു അബദ്ധമായിരുന്നുവെന്ന് യുവേഫ അറിയിക്കുകയും പുതിയ നറുക്കെടുപ്പ് നടത്തുകയും ചെയ്തു.
നറുക്കെടുപ്പിനുള്ള പോട്ടുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പേര് തെറ്റായി ഉള്‍പ്പെടുത്തിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രഖ്യാപനത്തിന് കാരണം എന്ന് പിന്നീട് യുവേഫ അറിയിച്ചു.
വിയ്യാറയലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഒരേ ഗ്രൂപ്പില്‍ നിന്നായിരുന്നു പ്രീക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തും വിയ്യാറയല്‍ രണ്ടാം സ്ഥാനത്തുമായി ആയിരുന്നു ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്. ഈ രണ്ട് ടീമുകളുടേയും പേരുകള്‍ നറുക്കെടുപ്പിനുള്ള ഒരേ പോട്ടില്‍ വന്നതോടെ മാഞ്ചസ്റ്റര്‍ പി എസ് ജി പോരാട്ടത്തിന് വഴിയൊരുങ്ങിയത്.
എന്നാല്‍ അബദ്ധം മനസ്സിലാക്കിയ യുവേഫ അധികൃതര്‍ ആദ്യം നടത്തിയ നറുക്കെടുപ്പ് റദ്ദാക്കി. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് യുവേഫ അറിയിച്ചു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ യുണൈറ്റഡിന് അത്‌ലറ്റിക്കോ മാഡ്രിഡനേയും പി എസ് ജിക്ക് റയല്‍ മാഡ്രിഡനേയും എതിരാളികളായി ലഭിച്ചു.