Kerala
ഫാസ് ടാഗില്‍ പണമില്ല; കെ എസ് ആര്‍ ടി സി ബസ് ടോള്‍ ബൂത്തില്‍ കുടുങ്ങിയത് അരമണിക്കൂര്‍
മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിയത്.

കല്‍പ്പറ്റ | ഫാസ് ടാഗില്‍ പണമില്ലാത്തതിനാല്‍ കെ എസ് ആര്‍ ടി സി ബസ് അരമണിക്കൂറോളം ടോള്‍ ബൂത്തില്‍ കുടുങ്ങി. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിയത്.
വൈകിട്ട് 6:45 ഓടെയാണ് ബസ് ഇവിടെ എത്തിയത്. യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാര്‍ കൈയില്‍ നിന്നും പണം നല്‍കി. ഇതോടെയാണ് ടോള്‍ ബൂത്ത് കടന്നു പോകാന്‍ അനുവദിച്ചത്.
60 ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
---- facebook comment plugin here -----