Uae
തിന്നും കുടിച്ചുമുള്ള ഡ്രൈവിംഗ് വേണ്ട, പണി കിട്ടും
ശ്രദ്ധ തെറ്റിക്കുന്നതിൽ മൊബൈൽ ഫോൺ മുഖ്യവില്ലൻ;

ദുബൈ | യു എ ഇയിൽ റിപോർട്ട് ചെയ്യപ്പെടുന്ന വാഹനാപകടങ്ങളിൽ കൂടുതലും അശ്രദ്ധമായ ഡ്രൈവിംഗ് കാരണമെന്ന് പഠനങ്ങൾ. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കാരണമാകുന്നത് പോലെ പ്രധാനമാണ് വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഭക്ഷണം കഴിക്കുന്നത്.
വെള്ളം കുടിക്കൽ, മേക്കപ്പ് ചെയ്യൽ, മദ്യപാനം, പുകവലി എന്നിവയും ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ പഠനം വ്യക്തമാക്കുന്നു.
വാഹനം ഓടിക്കുന്നതിനിടയിൽ ചായയോ സ്നാക്സോ കഴിക്കുന്ന സംഭവങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
---- facebook comment plugin here -----