Kerala
ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ ഇനി സങ്കീര്‍ണതകള്‍ ഇല്ല
ഇനി പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസറ്റ് വിജ്ഞാപനം ഇറക്കിയാല്‍

തിരുവനന്തപുരം | ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാന്‍ ഇനി സങ്കീര്‍ണതകള്‍ ഇല്ല. ഇനി പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസറ്റ് വിജ്ഞാപനം ഇറക്കിയാല്‍ അതുവഴി ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ കഴിയും വിധം സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
നിലവില്‍ ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റണമെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കി ശേഷമേ ജനന രേഖകളില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവര്‍ക്ക് ഇങ്ങനെ രേഖകളില്‍ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്.
ഇനി സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം കെ-സ്മാര്‍ട്ടിലും ഒരുക്കും. നവകേരള സദസ്സില്‍ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലഘൂകരിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.