Connect with us

Kerala

ഇനി ഹൈസ്‌ക്കൂള്‍ വിഭാഗമില്ല, സെക്കന്‍ഡറി മാത്രം ; കരടുചട്ടം തയ്യാറാക്കി സര്‍ക്കാര്‍

സെക്കന്‍ഡറിയില്‍ നിയമിക്കുന്ന അധ്യാപകര്‍ എട്ടുമുതല്‍ 12വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ അടിമുടി മാറ്റം.ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരത്തില്‍ ഹൈസ്‌കൂള്‍വിഭാഗം ഇനി ഉണ്ടാവില്ല. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഇനി മുതല്‍ സെക്കന്‍ഡറിക്കു കീഴിലാവും. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലയിപ്പിച്ച് സെക്കന്‍ഡറി എന്നാണ് ആക്കിയിരിക്കുന്നത്. സ്‌കൂള്‍അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും അടിമുടി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കരടുചട്ടം തയ്യാറാക്കിയത് പ്രകാരം ഏഴുവരെയുള്ള പ്രൈമറിസ്‌കൂളുകളുടെ അക്കാദമികമേല്‍നോട്ടത്തിന് പഞ്ചായത്ത് ഓഫീസര്‍മാരെയും നിയമിക്കും. ഹൈസ്‌കൂളിനുമാത്രമായി ഇനി മുതല്‍ അധ്യാപകരെ നിയമിക്കില്ല. സെക്കന്‍ഡറിയില്‍ നിയമിക്കുന്ന അധ്യാപകര്‍ എട്ടുമുതല്‍ 12വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണല്‍ യോഗ്യതയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സെക്കന്‍ഡറിക്കു താഴെയുള്ള സ്‌കൂളുകളില്‍ അധ്യാപകരാവാന്‍ ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും അത്യാവശ്യമാണ്. അഞ്ചുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപകനിയമനം വിഷയാധിഷ്ഠിതമാക്കി. പ്രധാനാധ്യാപകന്‍, പ്രധാനാധ്യാപിക എന്നീ പേരുകള്‍ മാറ്റി സ്‌കൂള്‍മേധാവികളെല്ലാം പ്രിന്‍സിപ്പല്‍ എന്നറിയപ്പെടും. ഇപ്പോഴുള്ള അധ്യാപകരെ നിലവിലെ പരിഷ്‌കാരങ്ങള്‍ ബാധിക്കാതിരിക്കാന്‍ 2030 ജൂണ്‍ മുതല്‍ ആണ് നിയമന പരിഷ്‌കാരങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

Latest