National
ഇനി ഞാനും നീയുമില്ല നമ്മള്‍ മാത്രം; രാഷ്ട്രീയത്തില്‍ കുട്ടിയായിരിക്കും പക്ഷേ പേടിയില്ല: നടന്‍ വിജയ്
രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്നും വിജയ് പറഞ്ഞു.
ചെന്നൈ| പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും ആരാധകരെയും സാക്ഷിയാക്കി നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നു.
സമൂഹ്യ നീതിയില്‍ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം. ഞാനും നീയും ഇല്ല നമ്മള്‍ എല്ലാവരും സമന്മമാരെന്നും അണികളെ അഭിസംബോധന ചെയ്ത് വിജയ് സംസാരിച്ചു. രാഷട്രീയത്തില്‍ ഗൗരവത്തോടെയും പുഞ്ചിരിയൊടെയും ഇടപെടും.രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്നും വിജയ് പറഞ്ഞു.
എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ലെന്നും താരം പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ല. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു.
സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയില്‍ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തും, തുടങ്ങിയ കാര്യങ്ങളാണ് നയത്തില്‍ വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടന്നത്. 55,000 സീറ്റുകളാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്.
His ROAR 🔥🔥🔥 #TVKVijayMaanadu pic.twitter.com/KBkefsdpM6
— TVK Vijay Trends (@TVKVijayTrends) October 27, 2024