Kerala
ജോലിക്കിടയില്‍ സിനിമയും ഗെയിമും വേണ്ട; ഹൈക്കോടതി ജീവനക്കാരുടെ മൊബൈല്‍, സാമൂഹിക മാധ്യമ ഉപയോഗങ്ങള്‍ നിരോധിച്ച് രജിസ്ട്രാര്‍ ജനറല്‍
ജോലി സമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈല്‍ ഉപയോഗം ഓഫീസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കാണിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.
കൊച്ചി| ജോലി സമയത്തെ ഹൈക്കോടതി ജീവനക്കാരുടെ മൊബൈല്‍, സാമൂഹിക മാധ്യ ഉപയോഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. ജോലി സമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമിങ്, സാമൂഹിക മാധ്യമ ഉപയോഗം, ട്രേഡിങ്, സിനിമ കാണല്‍ എന്നിവക്ക് നിരോധനമേര്‍പ്പെടുത്തി രജിസ്ട്രാര്‍ ഉത്തരവിറക്കി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഹൈക്കോടതി ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ജോലി സമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈല്‍ ഉപയോഗം ഓഫീസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കാണിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവമായി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.