Health
ഈ വേനലിൽ ചായയും കാപ്പിയും വേണ്ട; പകരം ഇവയാവാം
ശരീരത്തെ തണുപ്പിക്കുന്ന പല ഗുണങ്ങളും ഉള്ള പാനീയമാണ് മോര്. ഇത് ശരീരത്തിന് പ്രോബയോട്ടിക് ഗുണങ്ങൾ നൽകുകയും ദഹനത്തിന് അനുയോജ്യമായ ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വേനലിൽ പതിവ് ചായയോ കാപ്പിയോ ഒഴിവാക്കണോ? വേണം എന്നതാണ് ഉത്തരം.കഫീൻ വേനൽക്കാലത്ത് വിപരീതഫലമാണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ബദൽ മാർഗ്ഗങ്ങൾ ആലോചിക്കാവുന്നതാണ്.
കഫീൻ അമിതമായി ഉപയോഗിക്കാതെയും പഞ്ചസാര അമിതമാവാതെയും ഊർജ്ജസ്വലമാക്കി നിർത്താനും ജലാംശം നിലനിർത്താനും ചില പാനീയങ്ങൾ മാറ്റി പരീക്ഷിക്കാവുന്നതാണ്. അവ ഏതെല്ലാം ആണെന്ന് നോക്കാം
- തേങ്ങ വെള്ളം – കലോറിയാലും ഇലക്ട്രോലൈറ്റുകളാലും സമ്പുഷ്ടമാണ് തേങ്ങാവെള്ളം. അതുകൊണ്ടുതന്നെ പ്രകൃതിയുടെ സ്പോർട്സ് പാനീയമായ തേങ്ങാവെള്ളം വേനൽക്കാലത്ത് കുടിക്കുന്നത് ചൂടിന് വളരെ അനുയോജ്യമായ ഒരു കാര്യമാണ്.
- മോര് – ശരീരത്തെ തണുപ്പിക്കുന്ന പല ഗുണങ്ങളും ഉള്ള പാനീയമാണ് മോര്. ഇത് ശരീരത്തിന് പ്രോബയോട്ടിക് ഗുണങ്ങൾ നൽകുകയും ദഹനത്തിന് അനുയോജ്യമായ ഘടകങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാത്രമല്ല ഇത് കുടലിന്റെ ആരോഗ്യത്തിനും ഫലപ്രദമാണ്.
- ഹെർബൽ ടീകൾ – പെപ്പർ മിന്റ് ചായ ചെമ്പരത്തി ചായ പോലെയുള്ള കഫീൻ രഹിതവും ശരീരത്തിന് ആശ്വാസം നൽകുന്നതും ആണ്. മാത്രമല്ല ഇവ ആന്റി ഓക്സിഡന്റുകളാലും സമ്പന്നമാണ്.
- നാരങ്ങാവെള്ളം – വേനൽക്കാലത്തെ ശരീരത്തിലെ ജലാംശം നിലനിർത്താനും വൈറ്റമിൻ സി നൽകാനും നാരങ്ങാ വെള്ളത്തിന് സാധിക്കുന്നു. മാത്രമല്ല ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നിങ്ങളുടെ പ്രഭാതത്തെ പ്രസന്നതയോടെ സൂക്ഷിക്കുകയും ചെയ്യുന്നു.
- കറ്റാർവാഴ ജ്യൂസ് – ദഹനത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്നതോടൊപ്പം തന്നെ കറ്റാർവാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.
- വെള്ളരി മിന്റ് ജ്യൂസ് – വെള്ളരിക്കയും പുതിനയും ഒരു തുള്ളി നാരങ്ങാനീരും ചേർത്ത് ജലാംശം നൽകുന്നതും വീക്കം കുറയ്ക്കുന്നതുമായ ഈ പാനീയം എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ഇനി വേനലിൽ ആരോഗ്യ പ്രശ്നങ്ങൾ അകറ്റാനായി ചായയ്ക്കും കാപ്പിക്കും പകരം ഇവ ഉപയോഗിച്ചു നോക്കൂ.
---- facebook comment plugin here -----