Connect with us

Editors Pick

ഇനി പഴങ്ങള്‍ കഴിക്കുന്നതിനു മുമ്പ് കഴുകിയിട്ട് കാര്യമില്ല; കീടനാശിനി നീക്കം ചെയ്യാന്‍ ആവില്ലെന്ന് പുതിയ പഠനം

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് പഴങ്ങള്‍ കഴുകിയത് കൊണ്ട് കീടനാശിനി അകലുന്നില്ലെന്ന കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

Published

|

Last Updated

ഴങ്ങള്‍ കഴിക്കുന്നതിനു മുമ്പ് അവ കഴുകുന്നത് നമ്മുടെ നല്ല ശീലമായാണ് കണക്കാക്കുന്നത്. പഴത്തില്‍ അടങ്ങിയിരിക്കുന്ന കീടനാശിനിയും മറ്റ് അഴുക്കുകളും കളയാനാണ്  കഴിക്കുന്നതിനു മുമ്പ് വൃത്തിയായി കഴുകുന്നത്. എന്നാല്‍ ഇത്തരത്തില്‍ പഴങ്ങള്‍ കഴുകിയാലും കീടനാശിനി നീക്കം ചെയ്യാന്‍ ആവില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടിലാണ് പഴങ്ങള്‍ കഴുകിയത് കൊണ്ട് കീടനാശിനി അകലുന്നില്ലെന്ന കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

കീടനാശിനി കളയാനുള്ള ഏകമാര്‍ഗം പഴത്തിന്റെ തൊലി കളയുക എന്നതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കീടനാശിനിയുള്ള ഒരു ആപ്പിള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞതെന്നും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആപ്പിളില്‍ നടത്തിയ പരീക്ഷണത്തില്‍ ആപ്പിള്‍ തൊലിയിലും പള്‍പ്പ് പാളികളിലും കീടനാശിനിയുടെ വിതരണം ഉണ്ടാകുന്നുണ്ടെന്നും ഇതുകൊണ്ടുതന്നെ കട്ടിയില്‍ തൊലി കളയുന്നത് മൂലം മാത്രമേ കീടനാശിനിയെ അകറ്റാന്‍ കഴിയൂ എന്നും പഠനത്തില്‍ കണ്ടെത്തി.

പഴങ്ങള്‍ കഴിക്കാന്‍ ഒരുങ്ങുന്നവരുടെ ആത്മവിശ്വാസം കളയാന്‍ കീടനാശിനിയുടെ സാന്നിധ്യത്തെ കുറിച്ച് ആരെയും ഭയപ്പെടുത്താന്‍ തങ്ങള്‍ നോക്കുന്നില്ലെന്നും പകരം അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest