Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല: നിലപാട് വ്യക്തമാക്കി സി പി എം

സി ബി ഐ എന്നത് അന്വേഷണത്തിന്റെ അവസാന വാക്കല്ല.

Published

|

Last Updated

പത്തനംതിട്ട | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സി ബി ഐ എന്നത് അന്വേഷണത്തിന്റെ അവസാന വാക്കല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണം സി ബി ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

സി ബി ഐ ആണ് എല്ലാറ്റിന്റെയും അവസാന വാക്ക് എന്നത് സി പി എം മുമ്പും ഇന്നും അംഗീകരിച്ചിട്ടില്ല. നാളെയും അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീം കോടതി പറയുന്ന പോലെ കൂട്ടിലടച്ച തത്തയാണ് സി ബി ഐ എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അതുപോലെ ചെയ്യുന്ന അന്വേഷണ ഏജന്‍സിയാണ് അതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

 

Latest