Connect with us

Kerala

നിലമ്പൂരില്‍ ഷൗക്കത്ത് വേണ്ട; വിട്ടുവീഴ്ചയില്ലാതെ അന്‍വര്‍, യു ഡി എഫില്‍ പ്രതിസന്ധി

ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് എ പി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവശ്യപ്പെട്ടു. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം.

Published

|

Last Updated

മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ പി വി അന്‍വര്‍. ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ പി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ഇതോടെ കൂടിക്കാഴ്ച പരാജയപ്പെടുകയായിരുന്നു.

സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ അന്‍വറിന് ഒരു പിടിവാശിയും ഇല്ലെന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദമാണ് പൊളിഞ്ഞത്. കഴിഞ്ഞ ദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിന്റെ വീട്ടില്‍ നേരിട്ടെത്തി അനുനയ ശ്രമം നടത്തിയിരുന്നുവെങ്കിലും വഴങ്ങാന്‍ അന്‍വര്‍ തയ്യാറായില്ല.

ആര്യാടന്‍ ഷൗക്കത്തിനായി മുസ്‌ലിം ലീഗ് രംഗത്തുള്ളതും യു ഡി എഫില്‍ പ്രതിസന്ധിയായിട്ടുണ്ട്. ഏറനാട് എം എല്‍ എ. പി കെ ബഷീര്‍ ഷൗക്കത്തിനു വേണ്ടി കോണ്‍ഗ്രസ്സ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

Latest