epfo
ജോലി മാറുമ്പോള്‍ ഇനി പിഎഫ് തുക ട്രാന്‍സ്ഫര്‍ ചെയ്യേണ്ട
ന്യൂഡല്‍ഹി | ജോലി മാറുമ്പോള്‍ ഇനിമുതല്‍ പ്രോവിഡന്റ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട. പ്രോവിഡന്റ് ഫണ്ട് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ കേന്ദ്രീകൃത ഐ ടി സംവിധാനം കൊണ്ടുവരാന്‍ ശനിയാഴ് ചേര്‍ന്ന ഇപിഎഫ്ഒ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു. ജോലി മാറിയാലും പിഎഫ് അക്കൗണ്ട നമ്പറിലും മാറ്റം വരില്ല.
നിലവില്‍ ജോലി മാറുമ്പോള്‍ നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലും പുതുതായി ജോലിക്ക് പ്രവേശിക്കുന്ന സ്ഥാപനങ്ങളിലും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. ഏറെ സമയനഷ്ടത്തിന് ഇടയാകകുന്നതായിരുന്നു ഇത്.
അതുകൊണ്ട് തന്നെ പലരും ജോലി മാറിയാലും പഴയ പിഎഫ് തുക പുതിയ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ പുതിയ പിഎഫ് അക്കൗണ്ടില്‍ പഴയതുക പ്രതിഫലിക്കുകയുമില്ല. പുതിയ സംവിധാനം വരുന്നതോടെ പിഎഫ് ഒറ്റ അക്കൗണ്ടിലേക്ക് മാറും. ജോലി മാറിയാലും പിഎഫിനെ ഒരു കാരണത്താലും ബാധിക്കില്ല.