Connect with us

Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ട; ബദല്‍ നിര്‍ദേശവുമായി ഇ ശ്രീധരന്‍

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല

Published

|

Last Updated

കോഴിക്കോട്  | മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്ന ബദല്‍ നിര്‍ദേശവും ഇ ശ്രീധരന്‍ മുന്നോട്ടുവെച്ചു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.