Techno
വിന്‍ഡോസ് 10ല്‍ ഇനി പുതിയ ഫീച്ചറുകള്‍ ഉണ്ടാവില്ല: മൈക്രോസോഫ്റ്റ്
ഇനി വ്യക്തികളാണെങ്കിലും കമ്പനികളാണെങ്കിലും വിന്‍ഡോസ് 11 നിര്‍ബന്ധമായും സ്വീകരിക്കേണ്ടി വരുമെന്ന് ചുരുക്കം.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് വിന്‍ഡോസ്. വിന്‍ഡോസിന്റെ പുതിയ പതിപ്പായ വിന്‍ഡോസ് 11ലേക്ക് മാറാന്‍ ഇപ്പോഴും പല ഉപയോക്താക്കള്‍ക്കും സാധിച്ചിട്ടില്ല. കംപ്യൂട്ടറുകള്‍ക്ക് ആവശ്യത്തിനു ഹാര്‍ഡ്വെയര്‍ കരുത്തില്ലാത്തതാണ് ചിലര്‍ക്ക് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്തത്. എന്നാല്‍ വിന്‍ഡോസ് 11 ഉപയോഗിക്കാത്തവര്‍ക്ക് വിന്‍ഡോസ് 10ല്‍ പുതിയ ഫീച്ചര്‍ ലഭിക്കുകയുമില്ല. വിന്‍ഡോസ് 10 ല്‍ ഇനി പുതിയ ഫീച്ചറുകള്‍ ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
ഇനി വ്യക്തികളാണെങ്കിലും കമ്പനികളാണെങ്കിലും വിന്‍ഡോസ് 11 നിര്‍ബന്ധമായും സ്വീകരിക്കേണ്ടി വരുമെന്ന് ചുരുക്കം. പുതിയ ഹാര്‍ഡ്വെയര്‍ വാങ്ങേണ്ടിയും വരും. മിക്ക ബിസിനസ് സ്ഥാപനങ്ങളും ഇപ്പോഴും വിന്‍ഡോസ് 10ആണ് ഉപയോഗിക്കുന്നതെന്ന് കംപ്യൂട്ടര്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഡോസ് 10ലെ കണ്‍ട്രോള്‍ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിന്‍ഡോസ് 11ല്‍ നിലനിര്‍ത്തിയിട്ടുണ്ട്.