Connect with us

From the print

ഗസ്സ വെടിനിര്‍ത്തല്‍ കരാറില്‍ തടസ്സമില്ല

ഗസ്സ വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് ഹമാസ്.

Published

|

Last Updated

ജറൂസലം | നാളെ മോചിപ്പിക്കേണ്ട ബന്ദികളുടെ എണ്ണത്തിലുള്ള അനിശ്ചിതത്വത്തിനും സഹായ വിതരണവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ക്കുമിടയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകുമെന്ന് ഹമാസ്. ഇതോടെ, ഈജിപ്തിന്റെയും ഖത്വറിന്റെയും മധ്യസ്ഥതയിലും യു എസ് ഇടപെടലിലും കഴിഞ്ഞ മാസം ഒപ്പുവെച്ച ഉടമ്പടി 42 ദിവസത്തെ വെടിനിര്‍ത്തലോടെ പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക താത്കാലികമായി പരിഹരിക്കപ്പെട്ടു.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഇരുപക്ഷവും ആരോപണം ഉന്നയിച്ചതോടെയാണ് വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലായത്. നിശ്ചിത സമയപരിധി അനുസരിച്ച് തടവുകാരെ കൈമാറുന്നതുള്‍പ്പെടെ ഒപ്പുവെച്ച കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തുടരുമെന്ന് ഹമാസ് വ്യക്തമാക്കി.

നേരത്തേ, ഗസ്സക്കെതിരായ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് നടത്തിയ പ്രസ്താവനയാണ് വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തിലാക്കിയത്.