Connect with us

Kerala

ആരും പാര്‍ട്ടിയാകാന്‍ ശ്രമിക്കേണ്ട; മുനമ്പം വിഷയത്തില്‍ കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

ലീഗിന്റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയതാണ്.

Published

|

Last Updated

തിരുവനന്തപുരം |  മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നിലപാടിനെ തള്ളി മുസ്ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ഇടതും ബിജെപിയും ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന്റെ നിലപാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയതാണ്. മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നും കുഞ്ഞാലിക്കുടിടി പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നുംഅദ്ദേഹം വ്യക്തമാക്കി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ എം ഷാജിയുടെ പരാമര്‍ശം.

ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അതു വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിനു രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ട. മുസ്ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്- കെ എം ഷാജി പറഞ്ഞു.

 

---- facebook comment plugin here -----

Latest