Malappuram
വാങ്ങാൻ ആളില്ല; മഞ്ഞൾ കർഷകർ ദുരിതത്തില്‍
ഔഷധഗുണങ്ങൾ പറയാൻ ഒരുപാട് പേർ; മാന്യമായ വില കൊടുത്ത് വാങ്ങാൻ ആളില്ല
കൽപ്പറ്റ| ഉത്പാദിപ്പിച്ച മഞ്ഞളിന് വിപണിയില്ലാതെ ബുദ്ധിമുട്ടുകയാണ് മഞ്ഞൾ കർഷകർ. മാസങ്ങളോളം കഷ്ടപ്പെട്ട് കൃഷി ചെയ്തെടുത്ത മഞ്ഞൾ വാങ്ങാൻ ആളില്ലാത്തതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ജൈവരീതിയിൽ ഉത്പാദിപ്പിച്ച നാടൻ മഞ്ഞളിൻ്റെ ഔഷധഗുണങ്ങൾ പറയാൻ ഒരുപാട് പേരുണ്ടെങ്കിലും മാന്യമായ വില കൊടുത്ത് കർഷകൻ്റെ കൈയില്‍ നിന്ന് വാങ്ങാൻ ആരും തയ്യാറല്ലെന്ന് കർഷകർ പറയുന്നു.
പുഴുങ്ങി ഉണക്കിയെടുത്ത മഞ്ഞളാണ് പല കർഷകരുടെയും കൈവശം വാങ്ങാനാളില്ലാതെ കെട്ടികിടക്കുന്നത്. നാടൻ മഞ്ഞൾപ്പൊടിക്ക് കിലോക്ക് 300 രൂപയിലേറെ വിലയുള്ളപ്പോൾ ഉണങ്ങിയ മഞ്ഞൾ കിലോക്ക് 80 രൂപ മാത്രമാണ് വില. പച്ചമഞ്ഞളിന് 20 രൂപയായി വില താഴ്ന്നുവെന്ന് കർഷകർ പറയുന്നു.
---- facebook comment plugin here -----