Connect with us

From the print

ക്ഷേമ പെന്‍ഷന്‍ ഒരാള്‍ക്കും നഷ്ടപ്പെടില്ലെന്ന് ധന വകുപ്പ്

വാര്‍ഷിക മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ ഒരാളും ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തുപോകില്ല.

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക സുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ ഒരാള്‍ക്കും നഷ്ടപ്പെടില്ലെന്ന് ധന വകുപ്പ്. വാര്‍ഷിക മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ ഒരാളും ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തുപോകില്ലെന്ന് ധന വകുപ്പ് വ്യക്തമാക്കി.

നിലവില്‍ പെന്‍ഷന്‍ വിവരശേഖരത്തില്‍ സാമൂഹിക സുരക്ഷാ വിഭാഗത്തില്‍ 52.53 ലക്ഷം പേരുടെയും ക്ഷേമനിധി വിഭാഗത്തില്‍ 12.6 ലക്ഷം പേരുടെയും വിവരങ്ങള്‍ ലഭ്യമാണ്. ഇതില്‍ ഒരാളെപോലും പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.

പല തവണ കാലാവധി നീട്ടിനല്‍കിയാണ് വാര്‍ഷിക മസ്റ്ററിംഗ് കഴിഞ്ഞ 31ന് അവസാനിപ്പിച്ചത്. എന്നാല്‍, തുടര്‍ന്നും എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സൗകര്യമുണ്ട്. ഇത് ചെയ്യുന്ന മുറക്ക് പെന്‍ഷന്‍ ലഭ്യമാകും.