Connect with us

Kerala

പുതുപ്പള്ളിയില്‍ ആരും പത്രിക പിന്‍വലിച്ചില്ല; അങ്കത്തട്ടില്‍ ഏഴ് പേര്‍

സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നങ്ങളും അനുവദിച്ചു.

Published

|

Last Updated

പുതുപ്പള്ളി |  പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. ഏഴ് സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ ഏറ്റ്മുട്ടുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ടോടെയാണ് അവസാനിച്ചത്. സൂക്ഷ്മ പരിശോധനയില്‍ സ്വീകരിക്കപ്പെട്ട നാമനിര്‍ദേശ പത്രിക ഒന്നും തന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നങ്ങളും അനുവദിച്ചു. പ്രധാന കക്ഷികള്‍ക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് .എട്ടിന് വോട്ടെണ്ണും

സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം ചുവടെ

അഡ്വ. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈ, ജെയ്ക് സി തോമസ്((കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്), – ചുറ്റിക, അരിവാള്‍, നക്ഷത്രം, ലിജിന്‍ ലാല്‍(ഭാരതീയ ജനതാ പാര്‍ട്ടി)- താമര, ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി) -ചൂല്, പി കെ ദേവദാസ് (സ്വതന്ത്രസ്ഥാനാര്‍ഥി ) ചക്ക, ഷാജി(സ്വതന്ത്രസ്ഥാനാര്‍ഥി)- ബാറ്ററി ടോര്‍ച്ച്, സന്തോഷ് പുളിക്കല്‍ (സ്വതന്ത്ര സ്ഥാനാര്‍ഥി) -ഓട്ടോറിക്ഷ

 

Latest