Connect with us

Business

ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധനയില്ല: മൈക്രോസോഫ്റ്റ്

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഉണ്ടാകുകയില്ലെന്ന് മൈക്രോസോഫ്റ്റ്. എന്നാല്‍ ബോണസ്, പ്രമോഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളുണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ 10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങള്‍, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നല്‍കുമെന്നും കമ്പനി അറിയിച്ചു.

വാടകയ്ക്കെടുത്ത ഓഫീസ് പരിസരങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. ഈ നടപടികള്‍ ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ ലാഭിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

 

Latest