Connect with us

Kerala

പി വി അന്‍വറിന്റെ ആലുവയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ല; പഞ്ചായത്ത് മറുപടി നല്‍കി

കെട്ടിടത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സിന്റെ കത്തിന് പഞ്ചായത്ത് മറുപടി നല്‍കി.

Published

|

Last Updated

കൊച്ചി| മുന്‍ എം എല്‍ എ പി വി അന്‍വറിന്റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്. കെട്ടിടത്തിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സിന്റെ കത്തിന് പഞ്ചായത്ത് മറുപടി നല്‍കി. അനധികൃത നിര്‍മ്മാണത്തിനെതിരായ പരാതിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് പഞ്ചായത്തിന് കത്ത് നല്‍കിയത്.

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പാട്ടാവകാശം മാത്രമുള്ള ഭൂമി അന്‍വര്‍ കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. പിന്നാലെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം. സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

 

 

Latest