Connect with us

Kerala

തന്റെ അറിവില്‍ പവര്‍ ഗ്രൂപ്പ് ഇല്ല; രഞ്ജിത്ത് രാജിവെക്കണമെന്നോ വേണ്ടന്നോ പറയാനില്ല: മുകേഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി

Published

|

Last Updated

കൊല്ലം |  സനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നടനും എംല്‍എയുമായ മുകേഷ്. തന്റെ അറിവില്‍ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ലെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടാകാന്‍ ഇടയില്ല. കോടിക്കണക്കിന് മുതല്‍ മുടക്കുന്ന വ്യവസായമാണ് സിനിമ. കഴിവ് നോക്കിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും മുകേഷ് പറഞ്ഞു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് തനിക്ക് അറിയില്ല. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്ര ആലോചിച്ചിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ല.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് കഴിഞ്ഞാല്‍ പരാതിയില്ലെന്ന് വനിതകള്‍ പറഞ്ഞാല്‍ എന്താകും സ്ഥിതി. പരാതിയുണ്ടെന്ന് അവര്‍ തന്നെ പറയട്ടെ.ആരോപണം ഉയരുമ്പോൾ രാജിവെക്കാൻ തുടങ്ങിയാൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്നും രാജിവെക്കണോ എന്നത് അവരവരുടെ ആത്മവിശ്വാസവും മനഃസാക്ഷിയുമാണെന്നും മുകേഷ് പറഞ്ഞു.

തന്റെ കുടുംബത്തിലടക്കമുള്ളവര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ കലാരംഗത്ത് അന്തസോടെയും അഭിമാനത്തോടെയും ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്ത് രാജിവെക്കണമെന്നോ രാജിവെക്കണ്ട എന്നോ പറയാനോ കഴിയില്ല. അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ആരോപണം അന്വേഷിക്കട്ടെയെന്നും മുകേഷ് പറഞ്ഞു.അമ്മ സംഘടനയിലെ കാര്യങ്ങള്‍ അതിന്റെ ഭാരവാഹികള്‍ പറയുമെന്നും മുകേഷ് പറഞ്ഞു.

 

Latest