indian presidential election
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ല: ഫാറൂഖ് അബദുല്ല
ഫാറൂഖ് അബ്ദുല്ല പിന്‍മാറിയതോടെ ഗോപാല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ നീക്കം
ന്യൂഡല്‍ഹി | പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല മത്സരിക്കില്ല. സ്ഥാനാര്‍ഥിയാകാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.
ജമ്മു കശ്മീര്‍ ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് കശ്മീരില്‍ തന്റെ സാന്നിധ്യം അനിവാര്യമാണ്. ഇതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുമാണ് അബ്ദുല്ല അറിയിച്ചത്.
ഫാറുഖ് അബ്ദുള്ളയുടെയും ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെയും പേരുകളാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. മമതാ ബാനര്‍ജിയാണ് അബ്ദുല്ലയുടെ പേര് മുന്നോട്ട് വച്ചത്. ഇനി പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമ്പോള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്. മത്സരിക്കാന്‍ അദ്ദേഹത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്മ്മര്‍ദം ചെലുത്തുന്നുണ്ട്.