Connect with us

Kerala

ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല; അനിശ്ചിതകാല ബസ് സമരത്തില്‍ മാറ്റമില്ലെന്ന് ബസുടമകള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഒരുമാസം പിന്നിട്ടിട്ടും ഒന്നും അംഗീകരിച്ചില്ലെന്ന് ഉടമകള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ നികുതിയില്‍ ഇളവ് നല്‍കുകയോ ഡീസലിന് സബ്‌സിഡി നല്‍കുകയോ വേണമെന്ന് ബസ് ഉടമകള്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബസുടമകള്‍. ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പോലും അംഗീകരിച്ചതാണെന്നും എന്നിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്നും ഉടമകള്‍ വ്യക്തമാക്കി.