Connect with us

Kerala

എതിരാളികളില്ല; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ

ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58-കാരിയായ ഉഷ

Published

|

Last Updated

ന്യൂഡല്‍ഹി | പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് 58-കാരിയായ ഉഷ. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ലായിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.

1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു.ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ പയ്യോളിയാണ് സ്വദേശം. ‘പയ്യോളി എക്സ്പ്രസ്’ എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടുന്നത്.

രാഷ്ട്രപതിയുടെ നോമിനിയായി കഴിഞ്ഞ ജൂലൈ 20ന് പിടി ഉഷ രാജ്യസഭാംഗമായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

Latest