Kerala
എതിരാളികളില്ല; പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷയാകും
ഡിസംബര്‍ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ന്യൂഡല്‍ഹി | പി ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയഷേന്‍ അധ്യക്ഷയാകും. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല. സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകള്‍ മാത്രമാണുള്ളത്.
പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പി ടി ഉഷക്ക് എതിരാളികളില്ല. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബര്‍ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
---- facebook comment plugin here -----