Kerala
ചട്ട ലംഘനം നടത്തിയിട്ടില്ല; സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കി സിസ തോമസ്
ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് താത്കാലിക വി സി സ്ഥാനം ഏറ്റെടുത്തതെന്ന് സിസ.

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സിസ തോമസ്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് താത്കാലിക വി സി സ്ഥാനം ഏറ്റെടുത്തതെന്ന് സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സിസ മറുപടി നല്‍കി.
അധിക ചുമതലയാണ് താന്‍ വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ചെന്നും സിസ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വി സി സ്ഥാനം ഏറ്റെടുത്തതിന് കാരണം കാണിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
---- facebook comment plugin here -----