Connect with us

National

സീറ്റില്ല; കര്‍ണാടകയില്‍ ഒരു ബി ജെ പി എം എല്‍ എ കൂടി രാജിവച്ചു

മുഡിഗെര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം എല്‍ എ ആയ കുമാരസ്വാമിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്.

Published

|

Last Updated

ബെംഗളൂരു | സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി കാരണം കര്‍ണാടക ബി ജെ പിയില്‍ നിന്ന് ഒരു എം എല്‍ എ കൂടി രാജിവച്ചു. മുഡിഗെര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എം എല്‍ എ ആയ കുമാരസ്വാമിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് കുമാരസ്വാമി ആരോപിച്ചു. രവിക്ക് തന്നോടുള്ള വ്യക്തിവിരോധമാണ് ഇതിനു കാരണമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. ജെ ഡി (എസ്) സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് കുമാരസ്വാമിയുടെ നീക്കമെന്നാണ് സൂചന. 50 സീറ്റ് പോലും ബി ജെ പിക്ക് ഇത്തവണ ലഭിക്കാന്‍ പോകുന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു.

മുഡിഗെറില്‍ നിന്ന് ദീപക് ദോഡയ്യയെയാണ് ഇത്തവണ ബി ജെ പി മത്സരിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പുറത്തുവിട്ട 23 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് ദോഡയ്യയുടെ പേരുള്ളത്.

സുള്ള്യ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പക്ക് പിന്തുണയുമായി ശിവമൊഗ്ഗയിലെ ബി ജെ പി മേയറും 18 കോര്‍പ്പറേഷന്‍ അംഗങ്ങളും നേരത്തെ രാജിവെച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ആര്‍ ശങ്കര്‍ എം എല്‍ സി സ്ഥാനം രാജിവെച്ചു. മുന്‍ ഉപ മുഖ്യമന്ത്രിയും നിയമസഭാ കൗണ്‍സില്‍ അംഗവുമായ ലക്ഷ്മണ്‍ സാവദി പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

Latest