Thripura
സീറ്റില്ല: ത്രിപുരയില്‍ ബി ജെ പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം ഓഫീസ് കത്തിച്ചു
ആകെ 60 സീറ്റുകളാണ് ത്രിപുരയിലുള്ളത്
അഗര്‍ത്തല | ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ബി ജെ പിയിലും കോണ്‍ഗ്രസിലും സംഘര്‍ഷം. പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ധര്‍മനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തു. ബഗ്ബാസയില്‍ ബി.ജെ.പി പ്രവര്‍ത്തകരും അവരുടെ പാര്‍ട്ടി ഓഫീസിന് തീയിട്ടു.
ആകെ 60 സീറ്റുകളാണ് തൃപുരയിലുള്ളത്. ഇതില്‍ 48 സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇനി 12 സീറ്റുകളിലാണ് പ്രഖ്യാപനം ബാക്കിയുള്ളത്. ഇതോടെ മത്സരിക്കാന്‍ സാധിക്കുമെന്ന് വിചാരിച്ച പലര്‍ക്കും മത്സരിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടത്.
സി പി എമ്മും കോണ്‍ഗ്രസ്സും സീറ്റ് ധാരണയുടെ ഭാഗമായി 17 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സീറ്റു ലഭിക്കാത്തവര്‍ കോണ്‍ഗ്രസ്സിലും കലാപം ആരംഭിച്ചു.