Connect with us

binoy viswam

പാര്‍ട്ടി സെക്രട്ടറി അല്ലാതെ മറ്റു വക്താക്കള്‍ വേണ്ട; പ്രകാശ് ബാബുവിനെ ശാസിച്ച് ബിനോയ് വിശ്വം

പി പി സുനീറാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടി സെക്രട്ടറിയെ മറികടന്ന് പ്രതികരണങ്ങളുമായി രംഗത്തുവന്ന പ്രകാശ് ബാബുവിനെ ശാസിച്ച് ബിനോയ് വിശ്വം. എ ഡി ജി പി വിഷയത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയ പ്രകാശ് ബാബു പിന്നീട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടി സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.

സി പി ഐക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നു എന്ന്് പ്രകാശ് ബാബു പറഞ്ഞു. ലേഖനം എഴുതിയതു കൂടാതെ മാധ്യമങ്ങളില്‍ വന്നു നിലപാടു വിശദീകരിച്ചത് അനാവശ്യമായിരുന്നു എന്നാണ് സെക്രട്ടറിയുടെ നിലപാട്. പി പി സുനീറാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന നിര്‍വ്വാഹക സമിതിയോഗത്തിലാണ് എല്ലാവരും വക്താക്കളാകേണ്ട എന്ന നിലപാട് സെക്രട്ടറി വ്യക്തമാക്കിയത്.

 

 

Latest