Kerala
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹരജി ഹെെക്കോടതി തള്ളി
മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹരജികളാണ് തള്ളിയത്.

കൊച്ചി | സിഎംആര്‍എല്‍ ,എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹെെക്കോടതി തള്ളി.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹരജികളാണ് തള്ളിയത്.
ജസ്റ്റിസ് കെ.ബാബുവാണ് ഹരജി പരിഗണിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹരജിയിൽ വാദം നടക്കുന്നതിനിടെ ഹരജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു.
---- facebook comment plugin here -----