Editors Pick
ഈ രാജ്യങ്ങളിൽ പോകാൻ വിസ വേണ്ട
അപ്പോള്‍ ഇനി വിസ ഇല്ലാത്തതുകൊണ്ട് വിദേശപര്യടനം നടത്താതിരിക്കേണ്ട. ഈ രാജ്യങ്ങൾ സുഖമായി സന്ദർശിക്കാം.

വിസ ഇല്ലെങ്കിലും കുഴപ്പമില്ലാതെ പോയി വരാവുന്ന ചില രാജ്യങ്ങൾ ഉണ്ട്. ഇവിടേക്ക് പോകാൻ പാസ്പോർട്ട് മാത്രം മതി. ഇന്ത്യൻ സഞ്ചാരികൾക്ക് വിസ ഇല്ലാതെ പരിവേഷണം ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തായ്‌ലൻഡ്
- ഊർജ്ജസ്വലമായ ബാങ്കോക്ക് മുതൽ ശാന്തമായ ഫുക്കറ്റ് വരെ തായ്‌ലാൻഡിൽ എല്ലാമുണ്ട്.തിരക്കേറിയ രാത്രി ജീവിതം,രുചികരമായ തെരുവ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ആസ്വദിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്നതാണ്.
മൗറീഷ്യസ്
- സ്പടികം പോലെ തെളിഞ്ഞ ജലം, സ്വപ്നതുല്യമായ സൂര്യാസ്തമയങ്ങൾ, സാഹസികതയുടെ സമൃദ്ധി എന്നിവയാൽ സമ്പന്നമാണ് മൗറീഷ്യസ്. ഇവിടേക്ക് യാത്ര ചെയ്യാനും ഇന്ത്യക്കാർക്ക് വിസ വേണ്ടതില്ല.
ഇൻഡോനേഷ്യ
- അതെ ബാലി അതിമനോഹരമാണ്.പക്ഷേ ജക്കാർത്ത കോമോഡോ ദ്വീപ് പോലെയുള്ള സ്ഥലങ്ങളും അവിസ്മരണീയമായ അനുഭവങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും. 30 ദിവസത്തെ വിസ രഹിത സന്ദർശനം ഇവിടെ സാധ്യമാണ്.
സീഷെൽസ്
- വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, സമൃദ്ധമായ വനങ്ങൾ, പച്ച കലർന്ന വെള്ളച്ചാട്ടം എന്നിവയാൽ സമൃദ്ധമാണ് സിഷെൽസ്. ഇവിടെ സന്ദർശിക്കാനും നിങ്ങൾക്ക് വിസ ആവശ്യമില്ല.
സെർബിയ
- ബെൽ ഗ്രേഡിന്റെ മനോഹാരിത, ഊർജ്ജസ്വലമായ കഫെകൾ,അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ എന്നിവ സെർബിയയെ മനോഹരമാക്കുന്നു.ഇവിടം സന്ദർശിക്കാനും ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല.
അപ്പോ ഇനി വിസ ഇല്ലാത്തതുകൊണ്ട് വിദേശപര്യടനം നടത്താതിരിക്കേണ്ട. ഈ രാജ്യങ്ങൾ സുഖമായി സന്ദർശിക്കാം.