Connect with us

Kerala

വോട്ടര്‍ പട്ടികയില്‍ പേരുള്ള ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല; നേമത്ത് ശിവന്‍ കുട്ടി വിജയിച്ചത് എസ് ഡി പി ഐ പിന്തുണയില്‍: കെ മുരളീധരന്‍

ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയെന്ന കാര്യം എസ് ഡി പി ഐ പരസ്യമായി പറഞ്ഞതാണ്

Published

|

Last Updated

തൃശൂര്‍ |  തിരഞ്ഞെടുപ്പാകുമ്പോള്‍ പലരും പിന്തുണ പ്രഖ്യാപിക്കുമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തൃശൂര്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

എസ്ഡിപിഐ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ വിമര്‍ശിക്കുന്നത് ഇടതുപക്ഷമാണ്. നേമത്ത് എസ് ഡി പി ഐ പിന്തുണയില്‍ ജയിച്ച ശിവന്‍കുട്ടിയുടെ പാര്‍ട്ടിക്ക് ഇത് പറയാന്‍ എന്ത് യോഗ്യയാണെന്നും കെ മുരളീധരന്‍ ചോദിച്ചു. ശിവന്‍കുട്ടിക്ക് പിന്തുണ നല്‍കിയെന്ന കാര്യം എസ് ഡി പി ഐ പരസ്യമായി പറഞ്ഞതാണ്.സിപിഎം- ബിജെപി ഡീല്‍ വഴി ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരവും തൃശൂരുമാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഒട്ടും ഭയമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു

 

Latest