Connect with us

kerala school reopening

ആശങ്ക വേണ്ട; സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്- മന്ത്രി വി ശിവന്‍കുട്ടി

ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം |  ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തി. മാസ്‌കും സാനിറ്റൈസുറുമെല്ലാം ഉപയോഗിച്ച് രക്ഷാകര്‍ത്തകള്‍ക്കും സ്‌കൂള്‍ വാഹനങ്ങളിലുമായി കരുന്നുകള്‍ വലിയ പ്രതീക്ഷയോടെ അക്ഷരമുറ്റത്തെത്തി. കൊവി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനായി വന്‍ തയ്യാറെടുപ്പുകളാണ് എല്ലായിടത്തും നടത്തിയിട്ടുള്ളതെന്ന് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍,വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ട. കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമുണ്ടാകും. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും ഒരാഴ്ച്ക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30ന് ആരംഭിച്ച പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രിയുടെ ആശംസ മന്ത്രി ശിവന്‍കുട്ടി വിദ്യാര്‍ഥികളെ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, ആന്റണി രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest